Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fazal Murder

ഫസല്‍ വധം: തൊണ്ടിമുതല്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു സിബിഐ കോടതി

കൊ​​​ച്ചി: ത​​​ല​​​ശേ​​​രി ഫ​​​സ​​​ല്‍ വ​​​ധ​​​ക്കേ​​​സി​​​ല്‍ നി​​​ര്‍ണാ​​​യ​​​ക തെ​​​ളി​​​വാ​​​യ ര​​​ക്തം പു​​​ര​​​ണ്ട തൂ​​​വാ​​​ല കോ​​​ട​​​തി​​​യി​​​ല്‍നി​​​ന്നു കാ​​​ണാ​​​താ​​​കു​​​ക​​​യും തി​​​രി​​​ച്ചു​​​കി​​​ട്ടു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ല്‍ സ​​​മ​​​ഗ്ര അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ എ​​​റ​​​ണാ​​​കു​​​ളം ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​ക്കു സി​​​ബി​​​ഐ പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍ദേ​​​ശം.

കാ​​​ണാ​​​താ​​​യ തൊ​​​ണ്ടി​​​മു​​​ത​​​ല്‍ തി​​​രി​​​ച്ചു​​​കി​​​ട്ടി​​​യ​​​താ​​​യി അ​​​റി​​​യി​​​ച്ച​​​തു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണ് കൊ​​​ച്ചി​​​യി​​​ലെ സി​​​ബി​​​ഐ കോ​​​ട​​​തി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു നി​​​ര്‍ദേ​​​ശി​​​ച്ച​​​ത്. സി​​​ബി​​​ഐ പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യി​​​ല്‍ വി​​​ചാ​​​ര​​​ണ പു​​​രോ​​​ഗ​​​മി​​​ക്ക​​​വെ സി​​​ജെ​​​എം കോ​​​ട​​​തി​​​യി​​​ല്‍നി​​​ന്നാ​​​ണ് തൂ​​​വാ​​​ല നേ​​​ര​​​ത്തേ കാ​​​ണാ​​​താ​​​യ​​​ത്. തൊ​​​ണ്ടി​​​മു​​​ത​​​ല്‍ ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ സി​​​ബി​​​ഐ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഈ ​​​നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​രം എ​​​റ​​​ണാ​​​കു​​​ളം സി​​​ജെ​​​എം കോ​​​ട​​​തി​​​യി​​​ല്‍നി​​​ന്നു സി​​​ബി​​​ഐ കോ​​​ട​​​തി​​​യി​​​ല്‍ എ​​​ത്തി​​​ച്ച ക​​​വ​​​ര്‍ തു​​​റ​​​ന്ന​​​പ്പോ​​​ള്‍ അ​​​തി​​​ല്‍ തൂ​​​വാ​​​ല ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.

പ​​​ക​​​രം തൂ​​​വാ​​​ല എ​​​ലി ക​​​ര​​​ണ്ടു​​​പോ​​​യ​​​താ​​​കാ​​​മെ​​​ന്ന കു​​​റി​​​പ്പാ​​​യി​​​രു​​​ന്നു ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. തു​​​ട​​​ര്‍ന്ന് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ചു റി​​​പ്പോ​​​ര്‍ട്ട് സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ സി​​​ജെ​​​എം കോ​​​ട​​​തി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.ഈ ​​​റി​​​പ്പോ​​​ര്‍ട്ട് വ​​​രാ​​​നി​​​രി​​​ക്കെ​​​യാ​​​ണ് തൂ​​​വാ​​​ല വി​​​ശ​​​ദ​​​മാ​​​യ തെ​​​ര​​​ച്ചി​​​ലി​​​ല്‍ മ​​​റ്റൊ​​​രി​​​ട​​​ത്തു​​​നി​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

എ​​​ന്‍ഡി​​​എ​​​ഫ് പ്ര​​​വ​​​ര്‍ത്ത​​​ക​​​നാ​​​യി​​​രു​​​ന്ന ത​​​ല​​​ശേ​​​രി ഒ​​​ളി​​​യി​​​ല​​​ക്ക​​​ണ്ടി മു​​​ഹ​​​മ്മ​​​ദ് ഫ​​​സ​​​ലി​​​നെ 2006 ഒ​​​ക്ടോ​​​ബ​​​ര്‍ 22ന് ​​​പു​​​ല​​​ര്‍ച്ചെ​​​യാ​​​ണു ജ​​​ഗ​​​ന്നാ​​​ഥ ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പം ഒ​​​രു സം​​​ഘം വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. വി​​​ചാ​​​ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ പു​​​ന​​​രാ​​​രം​​​ഭി​​​ച്ച കേ​​​സി​​​ല്‍ ഇ​​​ന്ന​​​ലെ ഫ​​​സ​​​ലി​​​ന്‍റെ ഭാ​​​ര്യ മ​​​റി​​​യു​​​വി​​​ന്‍റെ വി​​​സ്താ​​​രം പൂ​​​ര്‍ത്തി​​​യാ​​​യി. നാ​​​ളെ സ​​​ഹോ​​​ദ​​​രി​​​യെ വി​​​സ്ത​​​രി​​​ക്കും.

Latest News

Corehub Up